തലവൂർ അമ്പലനിരപ്പ് സാമൂഹ്യപഠനകേന്ദ്ര പൂർത്തീകരണത്തിന് അഞ്ച് ലക്ഷം കൂടി അനുവദിച്ചു
1535441
Saturday, March 22, 2025 6:45 AM IST
തലവൂർ: തലവൂർ പഞ്ചായത്തിലെ അമ്പലനിരപ്പ് വാർഡിലെ സാമൂഹ്യപഠനകേന്ദ്രം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2015-20 പ്രോജക്ടിന്റെ ഭാഗമായി നിർമിച്ചിട്ടുള്ളതാണ്.എന്നാൽ അത് പൂർത്തീകരണത്തിലേക്ക് എത്തിയിരുന്നില്ല. വീണ്ടും ഈ ഭരണസമിതി കാലത്ത് അതിന്റെ പൂർത്തീകരണത്തിനായി അഞ്ച് ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അംഗം അനന്തു പിള്ള അനുവദിച്ചു.
പട്ടികജാതി കോളനികളിലുള്ള വിദ്യാർഥികൾക്ക് വൈകുന്നേരങ്ങളിൽ വന്നിരുന്ന് പഠിക്കുന്നതിനും അവർക്ക് ട്യൂഷൻ ഉൾപ്പടെ സൗകര്യങ്ങൾ കൊടുക്കുന്നതിനും അതുപോലെ തന്നെ വീട്ടിൽ ഇരുന്ന് പഠിക്കാൻ സാഹചര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനത്തിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ പഠിക്കാനും പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് അധ്യാപകരുടെ സഹായത്തോടെ പഠിക്കാനും അവസരമൊരുക്കുക എന്നതാണ് സാമൂഹ്യപഠനകേന്ദ്രം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.