എസ്പിസി പ്രവേശനോത്സവവും അനുമോദനവും
1226318
Friday, September 30, 2022 10:49 PM IST
പത്തനംതിട്ട: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-24 വർഷത്തെ എസ്പിസി ബാച്ചിന്റെ പ്രവേശനോത്സവും വിപുലമായ പരിപാടികളോടെ സ്കൂളിൽ നടത്തി.
സ്കൂൾ പിടിഎ പ്രസിഡന്റ് മുണ്ടുകൊട്ടക്കൽ സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പത്തനംതിട്ട നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ശോഭാ ആന്റോ, എസ്പിസി പത്തനംതിട്ടയുടെ എഡിഎൻഒ ജി. സുരേഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സുമതി, സി.പി. ജോൺ, എസിപിഒ അനില അന്ന തോമസ്, മിനി എന്നിവർ പ്രസംഗിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്പിസി കേഡറ്റുകളെ യോഗത്തിൽ അനുമോദിച്ചു.
അങ്കിയും പ്രഭയും സമര്‍പ്പണം നാളെ
മണ്ണടി: മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തില്‍ ദേവിക്ക് ഭക്തജനങ്ങളുടെ വകയായി നാളെ അങ്കിയും പ്രഭയും സമര്‍പ്പിക്കും. രാവിലെ 11.30ന് ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെയും മേല്‍ശാന്തി ശിവദാസന്‍ പോറ്റിയുടേയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടക്കുക.
രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ലളിത സഹസ്രനാമജപം, എട്ടിന് ഭവഗാത പാരായണം, 10.30 ന് സമര്പ്പണപൂജകള്, ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് അങ്കിയും പ്രഭയും ചാര്‍ത്തി ദീപാരാധന, ദീപക്കാഴ്ച എന്നിവയുണ്ടായിരിക്കും.