കുറിയന്നൂര്‍: ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന പത്തനംതിട്ട ജില്ലാ സീനിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പുല്ലാട് ആല്‍ഫ ബോളേഴ്സ് പുരുഷ വിഭാഗത്തിലും കുറിയന്നൂര്‍ ലേഡീസ് ക്ലബ് വനിതാ വിഭാഗത്തിലും ജേതാക്കളായി.
കുറിയന്നൂര്‍ ടൗണ്‍ ക്ലബ്ബിനെയാണ് ആല്‍ഫ ബോളേഴ്സ് പരാജയപ്പെടുത്തിയത്. (സ്കോര്‍: 46 - 37). വനിതകളില്‍ കുറിയന്നൂര്‍ ലേഡീസ് ക്ലബ് തോണിപ്പുഴ ഏഞ്ചല്‍സ് ക്ലബിനെ ( 37 - 22 ) പരാജയപ്പെടുത്തി.വിജയികള്‍ക്ക് രക്ഷാധികാരി വി.ടി. തോമസും തോമസ് മാത്യുവും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു.