നവരാത്രി മഹോത്സവം
1226603
Saturday, October 1, 2022 11:02 PM IST
മാന്നാർ: കടമ്പൂര് ശ്രീ ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി വിജയദശമി മഹോത്സവം ഇന്ന് രണ്ട് മുതൽ അഞ്ച് വരെ നടക്കും. രണ്ടിന് വൈകിട്ട് പൂജവയ്പ്പ്, ദീപാരാധന. മൂന്ന് ദുർഗാഷ്ടമി ദിവസം രാവിലെ ഗണപതിഹോമം, ഗ്രന്ഥപൂജ. വൈകിട്ട് ആറിന് ഭഗവതിസേവ ദീപാരാധന.
നാലിന് മഹാനവമി ദിനത്തിൽ രാവിലെ ഗണപതിഹോമം ആയുധപൂജ വൈകിട്ട് ആറിന്: ഭഗവതിസേവ ദീപാരാധന. അഞ്ചിന് വിജയദശമി ദിവസം രാവിലെ ഗണപതിഹോമം, സരസ്വതി പൂജ എന്നിവയ്ക്ക് ശേഷം രാവിലെ 8.30 ന് പൂജയെടുപ്പും ആദ്യാക്ഷരം കുറിക്കലും പ്രശസ്ത കവിയും ചലച്ചിത്ര സംഗീത സംവിധായകനും സാംസ്കാരിക നായകനുമായ ഒ. എസ്. ഉണ്ണികൃഷ്ണൻ കുട്ടികളെ ഹരിശ്രീ എഴുതിക്കും.
മാന്നാർ: കൂട്ടംപേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി വിജയദശമി മഹോത്സവങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ ഗണപതി ഹോമം ഉഷപൂജ എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30ന് പൂജവയ്പ് നടത്തും.
ചൊവ്വാഴ്ച വിജയദശമി നാളിൽ രാവിലെ ഏഴു മുതൽ പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ ചടങ്ങുകൾ നടത്തും. ജ്യോതിഷ പണ്ഡിതൻ ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി പടിഞ്ഞാറേ പാലത്തിങ്കര ഇല്ലം വിദ്യാരംഭത്തിന് കാർമികത്വം വഹിക്കും.