കാ​യം​കു​ള​ത്തെ ഉ​യ​ര​പ്പാ​ത​നി​ര്‍​മാ​ണം കേന്ദ്രമന്ത്രിയുടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ
Sunday, August 11, 2024 11:20 PM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ള​ത്തെ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ന്ദ്ര ഉ​പ​രി​ത​ല ഗതാഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടു​ണ്ടെന്നും അ​നു​ഭാ​വ​പൂ​ര്‍​വ​മാ​യ നി​ല​പാ​ടാ​ണ് മ​ന്ത്രി​ക്കു​ള്ള​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ അ​യയ്​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഇ​തു​വ​രെ അ​യ​യ്ക്കാ​ത്ത​തി​ലെ പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കൂ​ടി​ക്കാ​ഴ്ച​യി​ലും പ​ങ്കു​വ​ച്ചു. എ​ത്ര​യും​വേ​ഗം അ​യ​യ്ക്കു​മെ​ന്നാ​ണ് മ​ന്ത്രി വീ​ണ്ടും ഉ​റ​പ്പു​ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം ഏ​തോ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​രെ​യും അ​റി​യി​ക്കാ​തെ സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞു.


അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ആ​രെ​യും അ​റി​യി​ക്കാ​തെ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​തെ​യും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി​യി​ട്ട് കാ​ര്യ​മി​ല്ല. വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളുടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി​യാ​ക​ണം. വി​ക​സ​ന​ത്തി​ന് ആ​രു​മെ​തി​ര​ല്ല. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ കാ​യം​കു​ള​ത്ത് പ​റ​ഞ്ഞു.