മ​ണി​പ്പു​ഴ​യി​ല്‍ റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി
Tuesday, November 28, 2023 3:27 AM IST
മ​ണി​പ്പു​ഴ: മ​ണി​പ്പു​ഴ- മൂ​ലേ​ടം റോ​ഡി​ല്‍ പാ​ല​ങ്ങ​ളു​ടെ താ​ഴ്ന്നു​പോ​യ അ​പ്രോ​ച്ച് റോ​ഡ് ഉ​യ​ര്‍ത്തു​ന്ന ജോ​ലി​ക​ള്‍ തു​ട​ങ്ങി. ഇ​വി​ടെ പു​തി​യ പാ​ല​ത്തി​ന്‍റെ​യും പ​ഴ​യ പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ള്‍ താ​ഴ്ന്ന​തോ​ടെ വാ​ഹ​ന​യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍ക്കു ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ലേ​ക്കു ക​യ​റാ​നും ഇ​റ​ങ്ങാ​നും ബു​ദ്ധി​മു​ട്ട് വ​ന്ന​തോ​ടെ ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​യി​രു​ന്നു. ക​ട്ടിം​ഗ് നി​ക​ത്തു​ന്ന​തോ​ടെ ഇ​തി​നു പ​രി​ഹാ​ര​മാ​കും.