പെന്ഷന്, ക്ഷാമാശ്വാസ കുടിശികകള്‍ അനുവദിക്കണം: പെന്‍ഷനേഴ്സ് യൂണിയന്
1396908
Saturday, March 2, 2024 7:14 AM IST
ചങ്ങനാശേരി: സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്ഷന്, ക്ഷാമാശ്വാസ കുടിശികകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ഒഴിവാക്കണമെന്നും പെന്‍ഷനേഴ്സ് യൂണിയന് മാടപ്പള്ളി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ഏബ്രാഹം സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ അംഗീകരിപ്പിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമ്പോള്‍ ആറുലക്ഷം സാമൂഹ്യ പെന്‍ഷന്‍കാര്‍ അവരുടെ അവകാശങ്ങള്‍ അംഗീകരിപ്പിക്കുന്നതിനുവേണ്ടി മുമ്പോട്ടുവരുന്നതും നമ്മള് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ജോണിക്കുട്ടി സ്കറിയ അധ്യക്ഷത വഹിച്ചു.
പ്രഫ.കെ.വി. ശശിധരന് നായര്‍, വി.എന്‍. ശാരദാമ്മാള്‍, കെ.എം. ഭുവനേശ്വരിയമ്മ, സി.ഒ. ഗിരിയപ്പന്, ബി. സോമശേഖരപിള്ള, പി.എന്‍. രാജു, എസ്. ശോഭനകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ജോണിക്കുട്ടി സ്കറിയ (പ്രസിഡന്റ്) സി.ഒ. ഗിരിയപ്പന് (സെക്രട്ടറി) ടി.എന്‍. രാജേന്ദ്രബാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.