കഞ്ഞിക്കുഴിയില്‍ വാഹനങ്ങളുടെ കൂട്ടയിടി
1417976
Sunday, April 21, 2024 11:22 PM IST
കോട്ടയം: കഞ്ഞിക്കുഴിയില്‍ വാഹനങ്ങളുടെ കൂട്ടയിടി. അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ അഞ്ചു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാര്‍ റോഡില്‍നിന്നു തലകീഴായി താഴത്തെ റോഡിലേക്കു മറിഞ്ഞു. കഞ്ഞിക്കുഴി ദേവലോകം റോഡില്‍ ഇന്നലെ രാവിലെ 10.45ന് ആയിരുന്നു അപകടം. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയം ഭാഗത്തുനിന്നും എത്തിയ ഇന്നോവ കാര്‍ അതേ ദിശയില്‍ വന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എതിരേ വന്ന മറ്റു രണ്ട് കാറുകളില്‍ ഇടിച്ച് തലകീഴായി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തെത്തുടര്‍ന്ന് കഞ്ഞിക്കുഴി ദേവലോകം റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കോട്ടയം ഈസ്റ്റ് പോലീസും ട്രാഫിക് പോലീസും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.