ജന്മനാട്ടിൽ ജോയ്സിന് സ്നേഹ സ്വീകരണം
1417249
Friday, April 19, 2024 12:29 AM IST
ചെറുതോണി: ജന്മനാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. വാഴത്തോപ്പിൽ സ്ഥാനാർഥി എത്തിയപ്പോൾ നിരവധിയാളുകളാണ് സ്വീകരണ സ്ഥലത്ത് കാത്തുനിന്നത്.
രാവിലെ മേപ്പാറയിൽനിന്ന് ആരംഭിച്ച് കോഴിമല, സ്വരാജ് ,ലബ്ബക്കട, കാഞ്ചിയാർ പള്ളിക്കവല, കക്കാട്ടുകട, ഇരുപതേക്കർ, വള്ളക്കടവ്, കുന്തളംപാറ, പുളിയൻമല, കൊച്ചുതോവാള, വെള്ളയാംകുടി, നിർമലാസിറ്റി, വാഴവര, എട്ടാംമൈൽ, കട്ടിംഗ്, നാരകക്കാനം, പാണ്ടിപ്പാറ, മരിയാപുരം, ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
ഉച്ചയ്ക്കു ശേഷം താന്നിക്കണ്ടം, മണിയാറൻകുടി, വിമലഗിരി, നീലിവയൽ, കരിക്കിൻമേട്, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, കാമാക്ഷി എന്നിവിടങ്ങളിൽ പര്യടനം നടത്തി തങ്കമണിയിൽ സമാപിച്ചു. സമാപന സമ്മേളനം പി.പി. സുലൈമാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.
ഈ ഉത്തരവ് നിലനിൽക്കെ അനാവശ്യമായി കേന്ദ്ര അനുമതിക്കായി അപേക്ഷ നൽകിയതാണ് ഇപ്പോൾ റോഡ് നിർമാണം വൈകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ് ജോർജ് ഇന്ന് കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ നേര്യമംഗലം ആവോലിച്ചാലിൽനിന്നാരംഭിച്ച് നെല്ലിക്കുഴിയിൽ സമാപിക്കും.