വട്ടവടക്കാര്‍ ചോദിക്കുന്നു; ഇനിയെത്രനാള്‍ ഈ കുഴികള്‍ താണ്ടണം
1584699
Monday, August 18, 2025 11:49 PM IST
അടിമാലി: വട്ടവട ഗ്രാമപഞ്ചായത്തിലെ തകര്‍ന്നുകിടക്കുന്ന വിവിധ റോഡുകളുടെ ടാറിംഗ് ജോലികള്‍ നടത്തണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന വിവിധ റോഡുകള്‍ നിര്‍മാണം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നിര്‍മാണം സംബന്ധിച്ച് ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മുന്നോട്ട് പോക്കുണ്ടാകാറില്ല. മഴ പെയ്തതോടെ റോഡില്‍ പലയിടത്തും വലിയതോതില്‍ ചെളി രൂപം കൊണ്ടിരിക്കുകയാണ്.
റോഡുകള്‍ തകര്‍ന്നതോടെ ആശുപത്രിയിലേക്കും സ്കൂളിലേക്കും മറ്റിതര ആവശ്യങ്ങള്‍ക്കുമൊക്കെയുള്ള ഗ്രാമവാസികളുടെ യാത്ര ദുഷ്കരമായി.പല റോഡുകളിലൂടെയും ഏറെ സാഹസപ്പെട്ടാണ് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്നത്.
തകര്‍ന്ന റോഡുകള്‍ വട്ടവടയുടെ കാര്‍ഷിക-വിനോദസഞ്ചാര മേഖലകൾക്കു വലിയ തിരിച്ചടിയാണ്.