ജോണി പുളിക്കലിലൂടെ നഷ്ടമായത് മികച്ച അഭിഭാഷകനെ
1584320
Sunday, August 17, 2025 6:32 AM IST
തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ജോണി പുളിക്കലിന്റെ നിര്യാണത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന വാട്ടര്‍ അഥോറിട്ടിയുടെ സ്റ്റാൻഡിംഗ് കൗണ്‍സിലും മുന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു.
ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ഇദ്ദേഹം കെഎസ്സി-എമ്മിലൂടെയാണ് രാഷ്ട്രീയപ്രവേശനം നടത്തിയത്. പാലാ സെന്റ് തോമസ് കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയായാണ് തുടക്കം. തൊടുപുഴ ജില്ലാ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. ജോണി പുളിക്കലിന്റെ നിര്യാണത്തില്‍ പാര്‍ട്ടിക്ക് മികച്ച സംഘാടകനെയാണ് നഷ്ടമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ പഴയരിക്കണ്ടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വൈകുന്നേരം 4.30ന് തൊടുപുഴ വെങ്ങല്ലൂര്‍ പ്ലാവിന്ചുവടുള്ള വീട്ടില്‍ എത്തിക്കും. സംസ്കാരം നാളെ 9.30ന് വെങ്ങല്ലൂരുള്ള വീട്ടില്‍ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടക്കും.