ഓടിക്കൊണ്ടിരുന്ന കാറിനു തീപിച്ചു
1584321
Sunday, August 17, 2025 6:32 AM IST
ഏലപ്പാറ: ഏലപ്പാറ-പശുപ്പാറ റോഡില്‍ ചെമ്മണ്ണ് ഫാക്ടറിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഗമണ്‍ കണ്ടു മടങ്ങിയ തമിഴ്നാട് സ്വദേശിയുടേതാണ് കാര്‍.
വെള്ളിയാഴ്ച രാത്രി 8.15നാണ് സംഭവം. വാഗമണ്‍ മൊട്ടക്കുന്നില്‍നിന്ന് കൊച്ചുകരിന്തരുവിയിലെത്തി ഏലപ്പാറ വഴി തമിഴ്നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ചെമ്മണ്ണ് ഫാക്ടറിക്കു സമീപമുള്ള ഒടിച്ചുകുത്തിവളവ് തിരിയുന്നതിനിടെ കാറിനുള്ളില്‍നിന്ന് പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവര്‍ വേഗം പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും അപകടമുണ്ടായില്ല. ആറു പേരുണ്ടായിരുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.
പീരുമേട്ടില്‍നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പീരുമേട്ടില്‍നിന്നു പോലീസും സ്ഥലത്തെത്തി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.