ലഹരിക്കെതിരേ റാലിയുമായി കത്തോലിക്ക കോണ്‍ഗ്രസ്
1584319
Sunday, August 17, 2025 6:32 AM IST
മുതലക്കോടം: മയക്കുമരുന്ന് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കത്തോലിക്ക കോണ്‍ഗ്രസ് മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ലഹരിവിരുദ്ധ ജനകീയ റാലി സംഘടിപ്പിച്ചു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി കുന്നം ജംഗ്ഷനില്‍ എറണാകുളം സ്പെഷല്‍ ബ്രാഞ്ച് എസ്പി വി.യു. കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. ഫൊറോന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍, ഗ്രീന്‍ഫീല്‍ഡ് ഹൈവേ സംരക്ഷണ സമിതി ചെയര്മാന് ഫാ. ജോസ് കിഴക്കേല്‍, പ്രഫ. ജോജോ പാറത്തലയ്ക്കല്‍, മാത്യു കൊച്ചുപറമ്പില്‍, പോള്‍ മച്ചുകുഴിയില്‍, ടോം കല്ലറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
റാലിയില്‍ സെന്റ് ജോര്‍ജ് യുപി സ്കൂള്‍, സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, ഹോളിഫാമിലി നഴ്സിംഗ് സ്കൂള്‍, കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി, സന്നദ്ധ സംഘടനകള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ റാലിയില്‍ അണിചേര്‍ന്നു. മുതലക്കോടം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന ചടങ്ങില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.