പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേർ പിടിയിൽ
1584324
Sunday, August 17, 2025 6:32 AM IST
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആൺസുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി തോപ്പില്‍ അനന്തു (22), ഇയാളുടെ അമ്മാവന് നിര്‍മലാസിറ്റി സൊസൈറ്റിപ്പടി വലിയപറമ്പ് മുകളേല്‍ സത്യന് (51) എന്നിവരാണ് പിടിയിലായത്.
കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ പെരുമ്പളത്തുനിന്നു പ്രതികൾക്കൊപ്പം കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു.