പര്‍വത് മാല പദ്ധതി ജില്ലയ്ക്കു നേട്ടം: ഡീന്‍
1584453
Sunday, August 17, 2025 11:31 PM IST
തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പര്‍വത് മാലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മൂന്നാര്‍ റോപ് വേ പദ്ധതി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കരുത്തുപകരുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ ക്ഷണിച്ചിട്ടുണ്ട്. 18 കിലോമീറ്റര്‍ ദൂരമുള്ള വട്ടവട, ദേവികുളം, പഞ്ചായത്തുകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കൂട്ടിച്ചേര്‍ത്താണ് പദ്ധതിയുടെ മേഖല നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡാണ് പര്‍വത് മാല പദ്ധതികള്‍ നടത്തിവരുന്നത്. നേരത്തേ റോഡ് ഗതാഗതം സാധ്യമല്ലാത്ത മേഖലകളിലായിരുന്നു പര്‍വത് മാല പരിമിതപ്പെടുത്തിയിരുന്നത്. നിലവില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ റോപ് വേ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ മൂന്നാറിന് പരിഗണന ലഭിച്ചത് നേട്ടമായെന്നും എംപി പറഞ്ഞു.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ മൂന്നാറിന് പരിഗണന ലഭിച്ചത് നേട്ടമാണ്. അടുത്ത ഘട്ടത്തില്‍ കാല്‍വരിമൗണ്ട്-കല്യാണത്തണ്ട് പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്നും എംപി പറഞ്ഞു.