പെരുക്കോണി റെസിഡന്റ്സ് ഹാള്‍ ശിലാസ്ഥാപനം ഇന്ന്
1584317
Sunday, August 17, 2025 6:32 AM IST
ഒളമറ്റം: പെരുക്കോണി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നിര്‍മിച്ച ലൈബ്രറി റൂം, ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്, ജിംനേഷ്യം, പകല്‍വീട് അംഗങ്ങള്‍ക്കുള്ള മുറി എന്നിവ ഉള്‍ക്കൊള്ളുന്ന ഹാളിന്റെ ശിലാസ്ഥപാനം ഇന്ന് 2.30നു നടക്കും. ഹാളിന്റെ ശിലാസ്ഥാപനം കുമാരമംഗലം എംകെഎന്‍എം സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ആര്.കെ. ദാസ് ഉദ്ഘാടനം ചെയ്യും.
ഇതോടനുബനധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പെരുക്കോണി റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ആര്. ഹേമരാജന്‍ അധ്യക്ഷത വഹിക്കും. നഗരസഭാംഗം മിനി മധു ഉദ്ഘാടനം ചെയ്യും. ആര്.കെ. ദാസ് മുഖ്യപ്രഭാഷണം നടത്തും. വെബ് സൈറ്റിന്റെ ഉദ്ഘാടനം ഷീബ ടോമി നിര്‍വഹിക്കും. അസോസിയേഷന് ആരംഭിച്ച എന്റെ നാടിനായി എന്ന പദ്ധതിയുടെ ഉദ്ഘാടനം അജ്മി ഫ്ളോര്‍ മില്‍സ് ഡയറക്ടര്‍ മുഹമ്മദ് അഫ്സല് നിര്‍വഹിക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിഭാ പുരസ്കാരവിതരണം നഗരസഭാംഗം ഷീന്‍ വര്‍ഗീസ് നിര്‍വഹിക്കും.