മ്രാല ദേവാലയത്തിൽ ജൂബിലിയാഘോഷം സമാപിച്ചു
1584697
Monday, August 18, 2025 11:49 PM IST
മ്രാല: സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിന്റെ ഒരു വർഷമായി നടന്നുവന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല സമാപനം. 2024 ഓഗസ്റ്റ് 15-ന് മാതൃ ഇടവകയായ തൊടുപുഴ ചുങ്കം പള്ളിയിൽ നിന്ന് ദീപശിഖാപ്രയാണത്തോടെ ആരംഭിച്ച് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്ത ജൂബിലി ആഘോഷങ്ങൾക്കാണ് സമാപനമായത്.
സമാപനാഘോഷത്തോടനുബന്ധിച്ച് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ജൂബിലി കുർബാന അർപ്പിച്ചു. തുർന്ന് നടന്ന സായാഹ്ന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യാതിഥിയായിരുന്നു. ഫാ. ജയിംസ് പനച്ചിക്കൽ, വികാരി ഫാ. ഷാജി പൂത്തറ, സണ്ണി പച്ചിക്കര, ജോമോൻ മുടക്കോടിൽ, നിമ്മിച്ചൻ വടക്കുംചേരിൽ, ജിനു എടൂർ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം മിയാവ് രൂപത ബിഷപ് മാർ ജോർജ് പള്ളിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ.ബിജി പല്ലോന്നിൽ, ഫാ. ഷാജി പൂത്തറ, ഫാ. തോമസ് കീന്തനാനിയിൽ, ഫാ. ഷാജു ചാമപ്പാറ, ഫാ. സിജോ കൊണ്ടാടുംപടവിൽ, സിസ്റ്റർ ഇമാക്കുലേറ്റ് എസ് വിഎം, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, സണ്ണി പച്ചിക്കര, അനൂപ് മുല്ലപ്പള്ളിൽ, നിമ്മിച്ചൻ വടക്കുംചേരിൽ എന്നിവർ പ്രസംഗിച്ചു.
സുവനീർ പ്രകാശനം മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. ജൂബിലി സ്മാരകമായി നിർമിച്ചു നൽകിയ കാരുണ്യഭവനങ്ങളുടെ വെഞ്ചരിപ്പ് മാർ ജോർജ് പള്ളിപ്പറന്പിൽ നിർവഹിച്ചു.