ഡേവിഡ് ഇനി സ്നേഹമന്ദിരത്തിൽ
1584985
Tuesday, August 19, 2025 11:35 PM IST
ചെറുതോണി: 40 വർഷമായി ഏകാന്ത ജീവിതം നയിച്ചിരുന്ന 85കാരന് പടമുഖം സ്നേഹമന്ദിരം അഭയമായി. ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഡേവിഡാ (85) ണ് ഇപ്പോൾ സ്നേഹമന്ദിരത്തിന്റെ സംരക്ഷണത്തിലേക്ക് എത്തിയിരിക്കുന്നത്. സ്വന്തമായി വീടോ മറ്റാശ്രയമോ ഇല്ലാത്തതിനാൽ പ്രദേശവാസികളുടെ സംരക്ഷണയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.
ഡേവിഡിന്റെ ഭാര്യയെയും മകനെയും സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. പ്രായാധിക്യത്തോടൊപ്പം വിവിധ രോഗങ്ങളാലും തീർത്തും അവശനായിരുന്നു. ജോലി ചെയ്യാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. കഷ്ടതയിൽ കഴിയുന്ന ഡേവിഡിനെ പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു ഏറ്റെടുത്തത്.