യുവജനനയം രൂപീകരിക്കണം: അപു ജോണ്‍ ജോസഫ്
1584980
Tuesday, August 19, 2025 11:34 PM IST
അരിക്കുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങൾ നാട്ടിൽ നിലനിൽക്കാൻ കാലാനുസൃത യുവജനനയം സർക്കാർ നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസ് മണക്കാട് പഞ്ചായത്ത് പാറക്കടവ് വാർഡ് കണ്‍വൻഷനും സംരംഭകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഡ് പ്രസിഡന്റ് പയസ് ചാത്തംകോട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ, ഷൈൻ വടക്കേക്കര, ജോയി ജോസഫ്, ജോണ്‍സ് ജോർജ് കുന്നപ്പിള്ളി, ക്ലമന്റ് ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു. സംരംഭകരായ ടി.സി. രാജു തരണിയിൽ, മാത്യുസ് പുൽപ്പറന്പിൽ, മനു ജയിംസ്, മെർവിൻ ജോസഫ്, ജോബിഷ് അറയ്ക്കൽ, ഷിജോ ജോയി എന്നിവരെ ആദരിച്ചു.