ചിങ്ങപ്പുലരിയില്‍ നാടെങ്ങും കര്‍ഷക ദിനാഘോഷം
1584460
Sunday, August 17, 2025 11:31 PM IST
ൊതൊടുപുഴ: ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും വരവറിയിച്ച് ചിങ്ങപ്പുലരിയില്‍ നാടെങ്ങും കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. കാര്‍ഷിക മേഖലകളില്‍ മികവു പുലര്‍ത്തുന്ന കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
മികച്ച മുതിര്‍ന്ന കര്ഷകന്, ജൈവകര്‍ഷകര്‍, സമ്മിശ്ര കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍, കുട്ടികര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, വനിതാ കര്‍ഷക, നെല്കര്ഷകന് തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ചടങ്ങുകളില്‍ ആദരവും പുരസ്കാരങ്ങളും നല്കി. കര്‍ഷകര്‍ക്കായി കാര്‍ഷിക പരിശീലന ക്ലാസുകളും സെമിനാറുകളും കാര്‍ഷിക ക്വിസ് മത്സരവും സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു.
ശാന്തന്‍പാറ: പഞ്ചായത്തില്‍ നടത്തിയ കര്‍ഷകദിനാചരണം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് സന്ദേശം നല്കി. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ദേവികുളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജെ. ജയന്തി പദ്ധതി വിശദീകരിച്ചു.
വാത്തിക്കുടി: പഞ്ചായത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം പ്രസിഡന്റ് ജോസ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രദീപ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എബി തോമസ് കര്‍ഷകദിന സന്ദേശം നല്കി. ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, സിബിച്ചന് തോമസ്, ബിജുമോന് തോമസ്, കൃഷി ഓഫീസര്‍ ഇ.എം. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
കുടയത്തൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം പ്രസിഡന്റ് കെ.എന്‍. ഷിയാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. സോണിയ, സോയില്‍ കെമിസ്റ്റ് ശശിലേഖ രാഘവന്, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ വിജിത, കൃഷി ഓഫീസര്‍ റിയ ആന്റണി, കൃഷി അസിസ്റ്റന്റ് ടി.എസ്. റസിയ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.
കോടിക്കുളം: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടത്തി. പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജേര്‍ളി റോബി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ആനന്ദ് വിഷ്ണു പ്രകാശ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി ആന്റണി, കൃഷി അസിസ്റ്റന്റ് എന്‍.എസ്. അനുമോള്‍, യൂണിയന് ബാങ്ക് മാനേജര്‍ എ.വി.ഗ്രീന എന്നിവര്‍ പ്രസംഗിച്ചു.
മുട്ടം: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് വിളംബര ജാഥയും കര്‍ഷകരെ ആദരിക്കലും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജോയി ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാര്‍, കൃഷി വകുപ്പ് ജീവനക്കാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
മണക്കാട്: പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു.
പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. പ്രസിഡന്റ് മോഹന്‍ദാസ് പുതുശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ജോസ്, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ആരതി, കാര്‍ഷിക വികസന സമിതി അംഗം സജി ജോസഫ്, കുരുമുളക് സമിതി പ്രസിഡന്റ് ജോസ് നെയ്വേലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.പി. രാജേന്ദ്രൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സെൽവത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പി. എം. നൗഷാദ്, കൃഷി ഓഫീസർ ടിന്റുമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
മറയൂര്‍: മറയൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മറയൂര്‍ സഹകരണ ബാങ്ക് ഹാളില്‍ കര്‍ഷക ദിനാഘോഷം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുള്‍ ജ്യോതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോമോന് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ മറയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ആന്‍സി ആന്റണിയും ജില്ലാ പഞ്ചായത്ത് മെംബര്‍ സി. രാജേന്ദ്രനും ചേര്‍ന്ന് ആദരിച്ചു.