താലൂക്കാശുപത്രിയിൽ ഹൃദയ ചികിത്സാവിഭാഗം ഇല്ല
1584981
Tuesday, August 19, 2025 11:34 PM IST
ഹൈറേഞ്ചുകാർ ചികിത്സയ്ക്ക്
മണിക്കൂറുകൾ താണ്ടണം
അടിമാലി: ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ ഹൃദയ ചികിത്സയ്ക്കായി നൂറിലേറെ കിലോമീറ്ററുകൾ യാത്ര ചെയ്യണം. ഹൃദയമിടിപ്പു നിലയ്ക്കാറാകുന്നവരുമായി കോട്ടയവും എറണാകുളവും അടക്കമുള്ള അയല്‍ ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടാണ് ഇപ്പോഴും ഉള്ളത്. വട്ടവടയും മറയൂരും ഇടമലക്കുടിയും മൂന്നാറുമടങ്ങുന്ന ഇടങ്ങളില്‍നിന്ന് ആളുകള്‍ക്ക് രോഗികളുമായി അടിമാലിയില്‍ എത്തണമെങ്കില്തന്നെ മുപ്പത് മുതല്‍ നൂറു കിലോമീറ്റര്‍ വരെ സഞ്ചരിക്കണം.
അടിമാലിയില്‍നിന്ന് അയല്‍ ജില്ലകളിലെത്തണമെങ്കില് പിന്നെയും നൂറു കിലോമീറ്ററിനു മുകളിൽ സഞ്ചരിക്കണം. അടിമാലി താലൂക്കാശുപത്രിയിൽ ഹൃദയ ചികിത്സാവിഭാഗം ആരംഭിച്ചാൽ പ്രതിസന്ധിക്ക് അൽപ്പമെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.