ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1584318
Sunday, August 17, 2025 6:32 AM IST
തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി സഹകരണസംഘം നീതി ലാബിനോടനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ജോര്‍ജ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു.
സെക്രട്ടറി സാജു വി. ചെമ്പരത്തി, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷന്‍ ഡോ. ജോസ് പോള്‍, സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ടി.ആര്. ഭവാനി, ഡോ. അമീഷ് പി. ജോര്‍ജ്, സംഘം വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ഭരണസമിതിയംഗങ്ങളായ ഡെന്നി ജോസഫ്, ബോണി തോമസ്, ഔസേപ്പച്ചന് ജോണ്സണ്, മിനി ആന്റണി, റിനു റോയി, ജലജ ശശി, മുന്‍ പ്രസിഡന്റ് ബെന്നി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ ഫിസിയോ തെറാപ്പി യൂണിറ്റിന്റെ സേവനം ലഭ്യമാണ്. ഇതോടൊപ്പം അവശ്യ സാഹചര്യങ്ങളില്‍ ഹോം കെയര്‍ സര്‍വീസ് ബുക്കിംഗിന്റെ അടിസ്ഥാനത്തിലും ലഭ്യമാകും.