സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി
1569312
Sunday, June 22, 2025 4:53 AM IST
വാഴക്കുളം: സെന്റ് ലിറ്റിൽ തെരേസാസ് എൽപി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. ലൈഫ്ടെക് സൊല്യൂഷൻസ് ട്രെയിനിംഗ് ടീം ഡയറക്ടർ അഭിലാഷ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി തയാറാക്കിയ വാർഷിക കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആൻ ഗ്രേസ്, പ്രധാനാധ്യാപിക സിസ്റ്റർ ഫ്രാൻസി മരിയ എന്നിവർ പ്രസംഗിച്ചു.