വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം പ്രധാനം: ഗവർണർ
1591500
Sunday, September 14, 2025 4:04 AM IST
കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം പ്രധാനമെന്നു ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരളം വികസിക്കുമ്പോഴാണ് ഇന്ത്യ പൂർണമായി പുരോഗതി കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്വർ കേരള മിഷന്റെ ഭാഗമായുള്ള ലെക്ചർ സീരിസും ഐഡിയ ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനപക്ഷ-ഭൂരിപക്ഷ വേർതിരിവുകളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ സമഗ്രമായ പുരോഗതിയാണ് നമ്മുടെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.
എല്ലാ മാസവും പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര കേരളത്തിന്റെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഫ്യൂച്വർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. ജെ. ലത, പരീക്ഷാ കൺട്രോളർ ഡോ. മധു കുമാർ, ഫിനാൻസ് മേധാവി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.