നീന്തൽ മത്സരം ‘ദി ഷാർക്ക് ചലഞ്ച്’ സംഘടിപ്പിച്ചു
1591516
Sunday, September 14, 2025 4:14 AM IST
കോതമംഗലം: കുന്നുകര അയൺ ഷാർക്ക് അക്വാട്ടിക് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നീന്തൽ മത്സരം ദി ഷാർക്ക് ചലഞ്ച് 2025 കോത മംഗലം എംഎ കോളജ് സ്വിമ്മിം ഗ് പൂളിൽ സംഘടിപ്പിച്ചു. ആന്‍റ ണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
മുനിസിപ്പൽ കൗൺസിലർ എ.ജി. ജോർജ്, എറണാകുളം ജില്ല അക്വാട്ടിക് അസോസിയേ ഷൻ പ്രസിഡന്‍റ് ജോർജ് ജോസ്, അയൺ ഷാർക്സ് അക്വാട്ടിക് ക്ലബ് ചെയർമാൻ മുഹമ്മദ് ഷാഫി, പ്രസിഡന്‍റ് അലക്സ് പി. ജോയ്, സെക്രട്ടറി പി.എസ്. സജിത്ത് എന്നിവർ പ്രസംഗിച്ചു.