‘അരങ്ങ് ' രൂപത കലോത്സവത്തിന് തുടക്കം
1591508
Sunday, September 14, 2025 4:14 AM IST
മൂവാറ്റുപുഴ : യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത അണിയിച്ചൊരുക്കുന്ന അരങ്ങ് 2025 രൂപത കലോത്സവത്തിന് മുവാറ്റുപുഴ നിര്‍മല കോളജില്‍ തുടക്കം കുറിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജസ്റ്റിന് കണ്ണാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
രൂപത പ്രസിഡന്റ് സാവിയോ തോട്ടുപുറം നേതൃത്വം നല്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില് ആമുഖപ്രഭാഷണം നടത്തി. നിര്‍മല കോളജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, കെസിവൈഎം രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍, ആനിമേറ്റര്‍ റവ. സിസ്റ്റര്‍ റെറ്റി എഫ്സിസി എന്നിവര്‍ പങ്കെടുത്തു.
രൂപത വൈസ് പ്രസിഡന്റ് ആന്മരിയ ജോസ് പതാക ഉയര്‍ത്തി. രണ്ട് ദിനങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 14 വേദികളിലായി 17 മത്സരയിനങ്ങളില്‍ 3000ത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്നു.