കഞ്ചാവ് കേസ്: പ്രതിക്ക് രണ്ടു വർഷം തടവും 20,000 രൂപ പിഴയും
1591525
Sunday, September 14, 2025 4:33 AM IST
കൊച്ചി: 1.120 കിലോ കഞ്ചാവുമായി എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായ എം.എച്ച്. മൊയ്തീന്(മൊയ്തു) വിചാരണ കോടതി രണ്ടു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് കാരക്കുന്നേൽ ഹാജരായി. റെയിൽവേ പോലീസ് ഇൻസ്പെക്ടർ എം.എ. മുഹമ്മദാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.