നിര്‍മല മെഡിക്കല്‍ സെന്ററില്‍ സെമിനാര്‍
1591517
Sunday, September 14, 2025 4:19 AM IST
മൂവാറ്റുപുഴ: ലോക ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച് നിര്‍മല മെഡിക്കല്‍ സെന്റര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, നിര്‍മല കോളജ് ഓഫ് നഴ്സിംഗ്, വിമല സോഷ്യല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആത്മഹത്യ പ്രവണത എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടെലിഫോണ്‍ ഹെല്‍പ്പ് ലൈന്‍ സേവനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നിർമല മെഡിക്കൽ സെന്ററിൽ മൂവാറ്റുപുഴ എസ്ഐ സുമിത ഉദ്ഘാടനം ചെയ്തു. എഫ്സിസി അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ റാണി അധ്യക്ഷത വഹിച്ചു.
ഐഎംഎ മൂവാറ്റുപുഴ പ്രസിഡന്റ് ഡോ. ഏബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തി. നിര്‍മല മെഡിക്കല്‍ സെന്ററര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ തെരേസ്, വിമല സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ റാണി ജോസ്, നിര്‍മല മെഡിക്കല്‍ സെന്ററര്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ്, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, നിര്‍മല മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ പാട്രിക് എം. കല്ലട, പിആര്‍ഒ രതീഷ് കൃഷ്ണന്, മാനേജര്‍ - ഓപ്പറേഷന്‍സ് എസ്.എസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മല മെഡിക്കല്‍ സെന്റര്‍ സൈക്യാട്രി വകുപ്പ് മേധാവി ഡോ. സിസ്റ്റര്‍ ലിന്‍സ് മരിയ, സൈക്യാട്രിസ്റ്റ് ഡോ. അജിനി ഫിലിപ്, സൈക്കോളജിസ്റ്റ് ഗുഡ്വിന് മൈക്കിള്‍, കൗണ്‍സിലര്‍ പി.എം. മേരി എന്നിവര്‍ വിഷയങ്ങൾ അവതരിപ്പിച്ചു. നിര്‍മല കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മാനസികാരോഗ്യ അവബോധ സ്കിറ്റും അവതരിപ്പിച്ചു.