വാ​ഴ​ക്കു​ളം: പി​ര​ളി​മ​റ്റം പാ​ണ​പാ​റ വ​ട്ട​പ്പ​റ​മ്പി​ൽ ഹ​രി​ദാ​സി​ന്‍റെ മ​ര​ണം വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ന​ടു​ക്കു​ന്ന മ​റ്റൊ​രു ദു​ര​ന്ത ഓ​ർ​മ. 16 വ​ർ​ഷം മു​ന്പ് ഇ​ടി​മി​ന്ന​ലി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ ദു​ര​ന്തം ഹ​രി​ദാ​സി​ന്‍റെ മ​ക്ക​ളു​ടെ ജീ​വ​നെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ൾ അ​പ​ക​ട രൂ​പ​ത്തി​ൽ ഹ​രി​ദാ​സി​ന്‍റെ ജീ​വ​നും ന​ഷ്ട​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മേ​സ്തി​രി ജോ​ലി​ക്കാ​ര​നാ​യ ഹ​രി​ദാ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടു​ക​യാ​യി​രു​ന്നു. താ​ഴെ വീ​ണ ഹ​രി​ദാ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു.

2009 ഓ​ഗ​സ്റ്റി​ല്‍ നെ​ടു​മ​ല​യി​ലെ സ്വ​ന്തം വീ​ടി​ന് മു​മ്പി​ൽ ക​ട്ടി​ലി​ൽ ഹ​രി​ദാ​സും ത​റ​യി​ല്‍ കി​ട​ന്ന് കു​ട്ടി​ക​ളും ടെ​ലി​വി​ഷ​ൻ ക​ണ്ടു കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഇ​ടി​മി​ന്ന​ലി​ന്‍റെ രൂ​പ​ത്തി​ൽ ദു​ര​ന്ത​മെ​ത്തി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​രു​ണ്‍​ദാ​സും കൃ​ഷ്ണ​ദാ​സും അ​ന്ന് ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. ഹ​രി​ദാ​സി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട വീ​ടു​പേ​ക്ഷി​ച്ച് ഭാ​ര്യ അ​ജി​ത​യ്ക്കും മ​ക​ൾ അ​രു​ണി​മ​യ്ക്കു​മൊ​പ്പം ഹ​രി​ദാ​സ് പി​ന്നീ​ട് വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ വി​ധി​യു​ടെ വി​ളി കേ​ട്ട് ഹ​രി​ദാ​സും യാ​ത്ര​യാ​യി.