കൊ​ച്ചി: കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 36-ാമ​ത് അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മേ​ള 19 മു​ത​ൽ 28 വ​രെ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ ന​ട​ക്കും. പ​ത്തു നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​നാ​ണ് നാ​ട​കം. 19നു ​വൈ​കു​ന്നേ​രം 5.30ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ അ​ക്ഷ​ര​ജ്വാ​ല​യു​ടെ ‘വാ​ർ​ത്ത’ നാ​ട​കം അ​ര​ങ്ങേ​റും.

20ന് ​തി​രു​വ​ന​ന്ത​പു​രം ന​വോ​ദ​യ​യു​ടെ ‘സു​കു​മാ​രി’, 21ന് ​കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ ‘കാ​ലം പ​റ​ക്ക്ണ്’, 22ന് ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ ‘ആ​കാ​ശ​ത്തൊ​രു ക​ട​ൽ’, 23ന് ​തൃ​ശൂ​ർ സ​ദ്‌​ഗ​മ​യ​യു​ടെ ‘സൈ​റ​ൺ’, 24ന് ​തി​രു​വ​ന​ന്ത​പു​രം അ​മ്മ തി​യ​റ്റ​റി​ന്‍റെ ‘ഭ​ഗ​ത് സിം​ഗ്’, 25ന് ​തി​രു​വ​ന​ന്ത​പു​രം ന​ട​ന​ക​ല​യു​ടെ ‘നി​റം’, 26ന് ​കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല​യു​ടെ ‘ഒ​റ്റ’, 27ന് ​വ​ള്ളു​വ​നാ​ട് ബ്ര​ഹ്‌​മ​യു​ടെ ‘പ​ക​ലി​ൽ മ​റ​ഞ്ഞി​രു​ന്നൊ​രാ​ൾ’ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും.

28ന് ​വൈ​കു​ന്നേ​രം 5.30ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും. തു​ട​ർ​ന്ന് പ്ര​ദ​ർ​ശ​ന നാ​ട​ക​മാ​യി തി​രു​വ​ന​ന്ത​പു​രം സം​ഘ​കേ​ളി​യു​ടെ ‘ല​ക്ഷ്മ​ണ​രേ​ഖ’ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മി​ൽ​ട്ട​ൺ ക​ള​പ്പു​ര​ക്ക​ൽ അ​റി​യി​ച്ചു.
പ്ര​വേ​ശ​നം പാ​സ് മൂ​ലം. ഫോ​ൺ: 8281054656, 9633249382.