ഇന്റർനെറ്റ് കേബിളുകൾ നശിപ്പിക്കുന്നതായി പരാതി
1591518
Sunday, September 14, 2025 4:19 AM IST
കോതമംഗലം: വടാട്ടുപാറയിലേക്കുള്ള ഇന്റർനെറ്റ് കേബിളുകൾ രാത്രിയുടെ മറവിൽ മുറിച്ച് നശിപ്പിക്കുന്നത് പതിവായെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയതായി പ്രദേശവാസികൾ പറഞ്ഞു. സാമൂഹ്യവിരുദ്ധർ
കേബിളുകൾ നശിപ്പിക്കുന്നതു മൂലം ഗ്രാമവാസികൾക്ക് ഇന്റർനെറ്റ്, കേബിൾ ടിവി സംപ്രക്ഷണങ്ങൾ തടസപ്പെടുന്നുണ്ട്.
ഇത് പലപ്പോഴും ബാങ്കുകൾ, പൊതുവിതരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട് . കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകണമെന്നും പ്രദേശത്തെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.