കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര നോ​ര്‍​ത്ത് മു​ട്ടാ​ര്‍ തു​രു​ത്തു​മ്മേ​ല്‍ വീ​ട്ടി​ല്‍ സ​ഫ​ലി(33)​നെ എ​ള​മ​ക്ക​ര പു​ന്ന​ക്ക​ല്‍ ഭാ​ഗ​ത്തു നി​ന്നാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 5.14 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

2.81 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​റ​ണാ​കു​ളം ത​മ്മ​നം ച​ക്ക​ര​പ്പ​റ​മ്പ് കാ​ണി​യ​വേ​ലി വീ​ട്ടി​ല്‍ ത​ന്‍​വീ​റി(26)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.