ചാത്തനായ്ക്കൽ ധർമശാസ്ത ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്കു തുടക്കമായി
1225140
Tuesday, September 27, 2022 12:48 AM IST
പുതുക്കാട്: തലവണിക്കര ചാത്തനായ്ക്കൽ ശ്രീ ധർമശാസ്ത ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 26 മുതൽ ഒക്ടോബർ അഞ്ചുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ചാക്യാർക്കൂത്ത്, കളമെഴുത്തുപാട്ട്, ഭക്തി പ്രഭാഷണം, ഭക്തി ഗാനസുധ, ഭജനാമൃതം, ഭക്തി ഗാനമേള, ബാംബു തംബോലം എന്നീ പരിപാടികൾ നടക്കും.
വിജയദശമി ദിവസം രാവിലെ 6 മുതൽ എഴുത്തിനിരുത്തൽ ആരംഭിക്കും. ഭാരവാഹികളായ എ.ജി. രാജേഷ്, എ. സുരേഷ് കുമാർ, സി. അരുണ്‍, അയ്യപ്പൻ വള്ളൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വൈദ്യുതി മുടങ്ങും
പുതുക്കാട്: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ലൂർ പാടംവഴി, നായരങ്ങാടി, ഞെള്ളൂർ, പാലക്കപറന്പ്, ആതൂർ, ചുങ്കം എന്നിവിടങ്ങളിൽ ഇന്നു രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.