ട്രെ​യി​നി​ൽ​നി​ന്നു വീ​ണ് മ​രി​ച്ചു
Monday, December 5, 2022 11:06 PM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് കാ​വി​ൽ​പ്പാ​ട് റെ​യി​ൽ​വെ ഗേ​റ്റി​നു സ​മീ​പം ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​യെ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ല​ടി​ക്കോ​ട് പു​ത്തൂ​ർ വീ​ട്ടി​ൽ കൃ​ഷ്ണ​നു​ണ്ണി(55 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ലെ വാ​തി​ലി​ന​ടു​ത്ത് നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സും സി​ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് ആ​ളെ ക​ണ്ടെ​ത്തി. അ​മ്മ: ദേ​വ​കി​ക്കു​ട്ടി അ​മ്മ. അ​ച്ഛ​ൻ: രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. ഭാ​ര്യ: അ​ഞ്ജ​ലി. മ​ക്ക​ൾ: സ​പ്ത​ര, സ​മ​ർ​ത്ഥ.