പ്രിയയുടെ നിയമനം; സ്വജന പക്ഷപാതം വ്യക്തമെന്ന് ഗവർണർ
Friday, August 19, 2022 2:09 AM IST
ന്യൂഡൽഹി: പ്രിയ വർഗീസിന്റേതു രാഷ്ട്രീയ നിയമനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായതുകൊണ്ടാണ് പ്രിയയ്ക്കു നിയമനം ലഭിച്ചതെന്നു ഗവർണർ ഡൽഹിയിൽ പറഞ്ഞു.
സ്വജന പക്ഷപാതം പ്രഥമദൃഷ്ട്യാ കണ്ടതുകൊണ്ടാണു നിയമനം റദ്ദാക്കിയത്. തനിക്കെതിരേ കോടതിയിൽ പോകാൻ വൈസ് ചാൻസലർക്കു കഴിയുമോയെന്നും ഗവർണർ ചോദിച്ചു.