കോവിഡ് മരണം 1.5 കോടിയെന്ന് ഡബ്ല്യുഎച്ച്ഒ; ഇന്ത്യയിൽ 47 ലക്ഷം
Friday, May 6, 2022 1:34 AM IST
യുണൈറ്റഡ് നേഷൻസ്: ലോകത്ത് കോവിഡ് ബാധിച്ച് 1.49 കോടി ആളുകൾ മരിച്ചതായി ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ 47 ലക്ഷം പേർ കോവിഡ് മൂലം മരിച്ചെന്നും ലോകത്തെ കോവിഡ് മരണങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള കോവിഡ് മരണങ്ങളുടെ എണ്ണമാണ് ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. എന്നാൽ, ഡബ്ല്യുഎച്ച്ഒ കോവിഡ് മരണം കണക്കാക്കുന്ന രീതിയെ ഇന്ത്യ തള്ളി. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കണക്കാണിതെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൗദ്യോഗിക കണക്കിൽ 5.24 ലക്ഷമാണ്.