ദേവ് ഷായ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
ദേവ് ഷായ്ക്ക്  സ്പെല്ലിംഗ് ബീ കിരീടം
Friday, June 2, 2023 11:40 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ കു​ട്ടി​ക​ളു​ടെ ആ​ധി​പ​ത്യം തു​ട​രു​ന്നു. ഫ്ലോ​റി​ഡ​യി​ലെ ലാ​ർ​ഗോ സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​ൻ ദേ​വ് ഷാ ​ആ​ണ് ഇ​ത്ത​വ​ണ കി​രീ​ടം ഉ​യ​ർ​ത്തി​യ​ത്. അ​വ​സാ​ന റൗ​ണ്ടി​ൽ psammophile എ​ന്ന വാ​ക്കി​ലെ അ​ക്ഷ​ര​ങ്ങ​ളാ​ണു ദേ​വ് കൃ​ത്യ​മാ​യി പ​റ​ഞ്ഞ​ത്.

വി​ർ​ജീ​നി​യ​യി​ലെ ആ​ർ​ലിം​ഗ്ട​ൺ സ്വ​ദേ​ശി ഷാ​ർ​ല​റ്റ് വാ​ൽ​ഷ് (14) ആ​ണു ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്. ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച 11 പേ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യി​രു​ന്നു.

മൂ​ന്നു മാ​സം ഒ​ട്ടേ​റെ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചു ത​യാ​റെ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​ണ് കി​രീ​ട​മെ​ന്നു ദേ​വ് പ്ര​തി​ക​രി​ച്ചു. 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലും ദേ​വ് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും 51, 76 സ്ഥാ​ന​ങ്ങ​ളാ​ണു യ​ഥാ​ക്ര​മം ല​ഭി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​നം മാ​ത്ര​മു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണു ക​ഴി​ഞ്ഞ ​ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി സ്പെ​ല്ലിം​ഗ് ബീ​യി​ൽ മു​ന്നി​ലെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ടെ​ക്സ​സി​ൽ​നി​ന്നു​ള്ള ഹ​രി​ണി ലോ​ഗ​ൻ ഒ​ന്നാം സ്ഥാ​ന​വും വി​ക്രം രാ​ജു ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.