മറ്റുള്ളവർ തളർന്നു; ചൈന വളർന്നു
Thursday, July 16, 2020 10:27 PM IST
ബെ​​​​യ്ജിം​​​​ഗ്: കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലോ​​​​ക​​​​ത്തെ ഒ​​​​ട്ടു​​​​മി​​​​ക്ക സ​​​​ന്പ​​​​ദ്​​​​വ്യ​​​​വ​​​​സ്​​​​ഥ​​​​ക​​​​ളും ത​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​യ ഏ​​​​പ്രി​​​​ൽ- ജൂ​​​​ണ്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ചൈ​​​​ന​​​​യ്ക്കു വ​​​​ള​​​​ർ​​​​ച്ച. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഇ​​​​ക്കു​​​​റി 3.2 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് ചൈ​​​​നീസ് ജി​​​​ഡി​​​​പി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​ന്നാ​​​ൽ 1990നു ​​​​ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​ലു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യാ​​​ണി​​​ത്. എ​​​ങ്കി​​​ലും തൊ​​​​ട്ടു​​​​മു​​​​ൻ​​​​പ​​​​ത്തെ (ജ​​​​നു​​​​വ​​​​രി-​​​​മാ​​​​ർ​​​​ച്ച്) ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 6.8 ശ​​​​ത​​​​മാ​​​​നം ത​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്ഥാ​​​ന​​​ത്താ​​​ണ് ചൈ​​​ന​​​യു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വെ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. 1960നു ​​​​ശേ​​​​ഷം ചൈ​​​​ന​​​​യു​​​​ടെ ത്രൈ​​​​മാ​​​​സ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​യി​​​​രു​​​​ന്നു ജ​​​​നു​​​​വ​​​​രി-​​​​മാ​​​​ർ​​​​ച്ച് കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ രാ​​​ജ്യം നേരി​​​ട്ട​​​ത്.


ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​റി​​​​ലാ​​​​ണ് ചൈ​​​​ന​​​​യി​​​​ൽ കോ​​​​വി​​​​ഡ് -19 റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.​​​​തു​​​​ട​​​​ർ​​​​ന്ന് അ​​​​വി​​​​ടെ പ്ര​​​​ഖ്യ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ലോ​​​​ക്ക് ഡൗ​​​​ണും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും മാ​​​​ർ​​​​ച്ചി​​​​ൽ നീ​​​​ക്കി​​​​യ​​​​തോ​​​​ടെ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളും മ​​​​റ്റും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഏ​​​​പ്രി​​​​ൽ - ജൂ​​​​ണ്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ചൈ​​​​ന​​​​യു​​​​ടെ ഫാ​​​​ക്ട​​​​റി ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലെ വ​​​​ള​​​​ർ​​​​ച്ച 4.4 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ഓ​​​​ണ്‍​ലൈ​​​​ൻ വി​​​​ല്പ​​​​ന​​​​യി​​​​ലെ വ​​​​ള​​​​ർ​​​​ച്ച 14.3 ശ​​​​ത​​​​മാ​​​​നം. അ​​​​തേ​​​​സ​​​​മ​​​​യം ചി​​​​ല്ല​​​​റ വി​​​​ല്പ​​​​ന 3.9 ശ​​​​ത​​​​മാ​​​​നം താ​​​​ണു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.