ഇഎസ്ഐ മെഡിക്കല്‍ പ്രവേശനം: ഓഗസ്റ്റ് 31 വരെ നീട്ടി
Thursday, August 22, 2019 12:32 AM IST
ന്യൂഡല്‍ഹി: ഇഎസ്ഐ മെഡിക്കല്‍ പ്രവേശനത്തിനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി എന്‍.കെ പ്രേമചന്ദ്രന് എംപിയെ അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ കൗൺസില്‍ യോഗത്തിലാണ് പ്രവേശനം നീട്ടാനുള്ള തീരുമാനം ഉണ്ടായത്.
ഇഎസ്ഐ പരിരക്ഷയുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്ത സീറ്റിലേക്ക് പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവായിരുന്നു. പ്രവേശന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു ഡിവിഷന് ബെഞ്ച് ഉത്തരവ് ആയിട്ടും പ്രവേശന നടപടികള്‍ നടത്താത്ത സാഹചര്യത്തിലാണ് പ്രവേശനം ആരംഭിക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് നല്‍കിയത്.