യുപിയിൽ 18 പുതിയ മന്ത്രിമാർ അധികാരമേറ്റു
Thursday, August 22, 2019 12:53 AM IST
ലക്നോ: യുപിയിൽ 18 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടര വർഷമായി യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയാണിത്. നിലവിലുണ്ടായിരുന്ന അഞ്ചു മന്ത്രിമാർക്ക് കാബിനറ്റ് പദവിയും ലഭിച്ചു.
ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളി(എസ്)ന്റെ പ്രതിനിധികളെയാരും ഇന്നലെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. രാം നരേഷ് അഹ്നിഹോത്രി, കമൽ റാണു വരുൺ എന്നീ പുതുമുഖങ്ങൾക്കു കാബിനറ്റ് പദവി ലഭിച്ചു. മഹേന്ദ്ര സിംഗ്, സുരേഷ് റാണ, ഭൂപേന്ദ്ര സിംഗ് ചൗധരി, അനിൽ രാജ്ഭർ എന്നീ സഹമന്ത്രിമാരെ കാബിനറ്റ് പദവിയിലേക്ക് ഉയർത്തി. മുസാഫർനഗർ കലാപക്കേസിൽ പ്രതിചേർക്കപ്പെട്ടയാളാണു സുരേഷ് റാണ.