മ​ഹാ​രാ​ഷ്്‌ട്രയി​ൽ ഒ​റ്റ​ദി​വ​സം 2,940 രോ​ഗി​ക​ൾ; 63 മ​ര​ണം
Saturday, May 23, 2020 12:11 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി. ഇ​ന്ന​ലെ 2,940 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ആ​റു ദി​വ​സം സം​സ്ഥാ​ന​ത്ത് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 63 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 1,517 ആ​യി. ഇ​ന്ന​ലെ മും​ബൈ​യി​ൽ മാ​ത്രം 27 പേ​ർ മ​രി​ച്ചു. മും​ബൈ​യി​ൽ ഇ​ന്ന​ലെ 1,751 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 27,068. ആ​കെ മ​ര​ണം 909. മ​ഹാ​രാ​ഷ‌ട്രയി​ൽ 28 ശ​ത​മാ​ന​മാ​ണു രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ. ദേ​ശീ​യ ശ​രാ​ശ​രി 40 ശ​ത​മാ​ന​മാ​ണ്.

ഗു​ജ​റാ​ത്തി​ൽ 29 മ​ര​ണം

ഗു​ജ​റാ​ത്തി​ൽ ഇ​ന്ന​ലെ 29 പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 802. ഇ​ന്ന​ലെ 363 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 13,273.

ത​മി​ഴ്നാ​ട്ടി​ൽ 786 രോ​ഗി​ക​ൾ, നാ​ലു മ​ര​ണം

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ നാ​ലു പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 98. 786 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണു സം​സ്ഥാ​ന​ത്ത് എ​ഴു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 14,753 ആ​യി. ഇ​ന്ന​ലെ 846 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​ത് ആ​ശ്വാ​സ​മാ​യി.


7128 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചെ​ന്നൈ ത​മി​ഴ്നാ​ടി​ന്‍റെ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ ചെ​ന്നൈ​യി​ൽ 569 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ൽ ആ​കെ രോ​ഗി​ക​ൾ 9364.

ക​ർ​ണാ​ട​ക​യി​ൽ 1,104 പേ​ർ ചി​കി​ത്സ​യി​ൽ

ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന​ലെ 138 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ൾ 1743 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 111 പേ​ർ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു വ​ന്ന​വ​രാ​ണ്. സം​സ്ഥാ​ന​ത്ത് 1104 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 41 പേ​രാ​ണു സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. ഇ​ന്ന​ലെ ചി​ക്ക​ബ​ല്ലാ​പു​ര​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം പേ​ർ​ക്ക്(47) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗ​ളൂ​രു അ​ർ​ബ​ൻ ജി​ല്ല​യാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.