രാജസ്ഥാനിൽ ബിജെപി അവിശ്വാസം; ഗെഹ്‌ലോട്ടിനു വീണ്ടും അഗ്നിപരീക്ഷ
രാജസ്ഥാനിൽ ബിജെപി അവിശ്വാസം; ഗെഹ്‌ലോട്ടിനു വീണ്ടും  അഗ്നിപരീക്ഷ
Friday, August 14, 2020 12:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍ഗ്ര​സി​ലെ മൂപ്പിളമത്ത​ർ​ക്ക​ത്തി​ന് ഒ​രു​വി​ധം പ​രി​ഹാ​ര​മാ​യ​പ്പോ​ൾ സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സപ്ര​മേ​യ​വു​മാ​യി ബി​ജെ​പി.

ഇ​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സപ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാ​ബ് ച​ന്ദ് ക​ട്ടാ​രി​യ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​നു​ തീ​രു​മാ​നമെ​ടു​ത്ത​ത്. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സി​ന് 107 എം​എ​ൽ​എ​മാ​രു​ണ്ട്. സ്വ​ത​ന്ത്ര​രു​ടെ​യും മ​റ്റു ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണകൂ​ടി​യാ​കു​ന്പോ​ൾ അം​ഗ​ബ​ലം 125 ആ​കും. സ​ഖ്യ​ക​ക്ഷി​യാ​യ ലോ​ക് താ​ന്ത്രി​ക് ദ​ൾ ഉ​ൾ​പ്പെടെ 75 എം​എ​ൽ​എ​മാ​രാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ഇ​തി​ൽ 74 പേ​രും ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇതിനിടെ, ആ​റ് ബി​എ​സ്പി എം​എ​ൽ​എ​മാ​ർ കോ​ണ്‍ഗ്ര​സി​ൽ ല​യി​ച്ച​തി​നെ​തി​രേ ബി​ജെ​പി എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി.

ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​തീ​ഷ് പൂ​നി​യ കുറ്റ പ്പെടു ത്തി. കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റും നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, വി​മ​തശ​ബ്ദമുയ​ർ​ത്തി ഒരു മാസം സം​സ്ഥാ​ന​ത്തുനി​ന്നുത​ന്നെ മാ​റിനി​ന്ന സ​ച്ചി​ൻ പൈ​ല​റ്റും 18 എം​എ​ൽ​എ​മാ​രും ഇ​ന്ന​ലെ കോ​ണ്‍ഗ്ര​സ് പാ​ള​യ​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​തി​നെ​ട്ടു മാ​സ​ക്കാ​ല​മാ​യി പ​ര​സ്പ​രം ഒ​രു വാ​ക്കുപോ​ലും സം​സാ​രി​ക്കാ​തി​രു​ന്ന അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും സ​ച്ചി​ൻ പൈ​ല​റ്റും പ​ര​സ്പ​രം ക​ണ്ടു കൈ ​കൊ​ടു​ത്ത​തോ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​രക​ല​ഹ​ത്തി​ന് താത്കാ ലിക വി​രാ​മ​മാ​യി. ഇ​രുനേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്താ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​മാ​യി രാ​ജ​സ്ഥാ​നി​ൽനി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​യും എ​ഐ​സി​സി​യു​ടെ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും എ​ത്തി​യി​രു​ന്നു. സ​ച്ചി​ൻ പൈ​ല​റ്റി​നൊ​പ്പം പോ​യ​വ​രി​ൽ എം​എ​ൽ​എ​മാ​രാ​യ ഭ​ൻ​വ​ർ​ലാ​ൽ ശ​ർ​മ, വി​ശ്വേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​നും കോ​ണ്‍ഗ്ര​സ് പി​ൻ​വ​ലി​ച്ചു.


കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്നാ​രോ​പി​ച്ചാ​ണ് ക​ഴി​ഞ്ഞ മാ​സം ഇ​രു​വ​രു​ടെ​യും പ്രാ​ഥ​മി​കാംഗ​ത്വം പാർട്ടി സ​സ്പെ​ൻഡ് ചെ​യ്ത​ത്. \

അ​തി​നി​ടെ, ബി​എ​സ്പി എം​എ​ൽ​എ​മാ​ർ കോ​ണ്‍ഗ്ര​സി​ൽ ചേ​ർ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തു ഗെ​ഹ്‌ലോട്ടിന് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. സ​ച്ചി​ൻ വെ​റും നി​ർ​ഗു​ണ​നാ​ണെ​ന്ന​ത് ഉ​ൾ​പ്പെടെ ക​ടു​ത്ത പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ന​ട​ത്തി​യ​ി രുന്നത്. ഇ​ന്ന​ലെ പ​ര​സ്പ​രം ക​ണ്ട​പ്പോ​ൾ മു​ഖ​ത്ത് മാ​സ്ക് വ​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ള്ളി​ലെ പു​ഞ്ചി​രി ക​ണ്ണു​ക​ളി​ൽ പ്രതിഫലിപ്പിച്ച് ഹ​സ്ത​ദാ​നം ചെ​യ്ത് ഇ​രു​വ​രും അ​ടു​ത്ത​ടു​ത്ത സീ​റ്റു​ക​ളി​ൽ ഇ​രു​ന്നു.

എ​ഐ​സി​സി നേ​താ​ക്ക​ളാ​യ അ​വി​നാ​ശ് പാ​ണ്ഡേ, ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല, അ​ജ​യ് മാ​ക്ക​ൻ, രാ​ജ​സ്ഥാ​ൻ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഗോ​വി​ന്ദ് സിം​ഗ് ദൊ​ത്ത​സാ​ര എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.