തരുൺ ഗോഗോയിയുടെ ആരോഗ്യനില വഷളായി
Saturday, November 21, 2020 11:58 PM IST
ഗോഹട്ടി: കോവിഡ് ബാധിച്ച് നവംബർ രണ്ടിന് ഗോഹട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവും ആസാം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയി(86)യുടെ ആരോഗ്യനില മോശമായെന്ന് ആശുപത്രി അധികൃതർ.
വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഗോഗോയിയുടെ ആന്തരാവയവങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചതായും അബോധാവസ്ഥയിലാണെന്നും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഓഗസ്റ്റ് 25നാണ് ഗോഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചത്.