രാഹുൽ ഇപ്പോ കടലിൽ പോകേണ്ട!
Monday, March 1, 2021 11:03 PM IST
തെരഞ്ഞെടുപ്പ് പ്രചാരണാർഥം തമിഴ്നാട്ടിലെത്തിയ രാഹുൽഗാന്ധിക്ക് കന്യാകുമാരിയിൽ കടലിലിറങ്ങുന്നതിന് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കന്യാകുമാരി ജില്ലാ ഭരണകൂടമാണ് വിലക്ക് ഏർപ്പെടുത്തിയത്. കന്യാകുമാരിയിലെ തേങ്ങാപട്ടണത്തെ ബീച്ചിലാണ് രാഹുൽ ഇറങ്ങാൻ പദ്ധതിയിട്ടത്. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത് വാർത്താപ്രധാന്യം നേടിയിരുന്നു.