ആസാം എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചു
Sunday, May 30, 2021 12:29 AM IST
ഗോഹട്ടി: ആസാമിലെ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എംഎൽഎ ലെഹോ റാം ബോറോ(63) കോവിഡ് ബാധിച്ചു മരിച്ചു. ഗോഹട്ടി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്കിടെ ആസാമിൽ കോവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെ എംഎൽഎയാണ് ലെഹോ റാം.
തമുൽപുർ മണ്ഡലത്തിൽ 32,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ലെഹോ റാം വിജയിച്ചത്. ബുധനാഴ്ച ബിപിഎഫ് എംഎൾഎ മജേന്ദ്ര നർസാരി കോവിഡ് ബാധിച്ചു മരിച്ചിരുന്നു. രണ്ട് എംഎൽഎമാരും ബോഡോലാൻഡ് ടെറിട്ടോറിയൽ റീജണി(ബിടിആർ)ലുള്ളവരാണ്.