ആന്ധ്രയിൽ ആറു മാവോയിസ്റ്റുകളെ വധിച്ചു
Thursday, June 17, 2021 12:51 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽപ്പെട്ട ആറു മാവോയിസ്റ്റുകളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ആന്ധ്ര പോലീസ് വിഭാഗമായ ഗ്രേഹൗണ്ട്സ് ആണ് മാവോയിസ്റ്റുകളെ വിശാഖപട്ടണം ജില്ലയിലെ ടീഗലാമേട്ട വനമേഖലയിൽ വധിച്ചത്. കൊല്ലപ്പെട്ടവരിൽ ജില്ലാ കമാൻഡർ സാൻഡെ ഗംഗയ്യയും ഒരു സ്ത്രീയും ഉൾപ്പെടുന്നു. റൈഫിളുകളും കൈത്തോക്കും പോലീസ് പിടികൂടി.