മുംബൈയിൽ 7,900 കുപ്പി കഫ് സിറപ്പ് പിടികൂടി
Tuesday, September 21, 2021 12:46 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ മും​​ബൈ​​യി​​ൽ ഒ​​രാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്് 7,900 കു​​പ്പി ക​​ഫ് സി​​റ​​പ്പ് പി​​ടി​​കൂ​​ടി. മും​​ബൈ പോ​​ലീ​​സി​​ലെ ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക്സ് സെ​​ൽ ആ​​ണ് ഇ​​വ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

23.70 ല​​ക്ഷം രൂ​​പ വി​​ല വ​​രു​​ന്ന​​താ​​ണി​​ത്. മു​​കേ​​ഷ് രാ​​ജാ​​റാം ചൗ​​ധ​​രി എ​​ന്ന​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. 200 കു​​പ്പി ക​​ഫ് സി​​റ​​പ്പു​​മാ​​യാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.


തു​​ട​​ർ​​ന്ന് ഇ​​യാ​​ളു​​ടെ ഗോ​​ഡൗ​​ണി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് 7700 കു​​പ്പി ക​​ഫ് സി​​റ​​പ്പു​​കൂ​​ടി ക​​ണ്ടെ​​ത്തി​​യ​​ത്. ചൗ​​ധ​​രി​​ക്കെ​​തി​​രേ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.