വനിതാ കരസേനാ ഓഫീസറുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെതിരേ കേസ്
Sunday, October 17, 2021 11:33 PM IST
പൂന: ലഫ്. കേണൽ റാങ്കിലുള്ള വനിതാ കരസേനാ ഓഫീസറെ മിലിട്ടറി ഇന്റലിജൻസ് ട്രെയിനിംഗ് സ്കൂൾ പരിസരത്തെ ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേ ആത്മഹത്യാപ്രേരണക്കുറ്റത്തിനു പോലീസ് കേസെടുത്തു.
യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണു നടപടി. ചായ കൊടുക്കാനെത്തിയ ജീവനക്കാരനാണ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹമോചനത്തിനായി ഇവർ കേസ് ഫയൽ ചെയ്തിരുന്നതായും ചില ആഭ്യന്തരപ്രശ്നങ്ങളുണ്ടായിരുന്നതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നമ്രത പാട്ടീൽ പറഞ്ഞു.