ടാസിയ ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് രണ്ടു പേർ മരിച്ചു, പത്തുപേർക്ക് പരിക്ക്
Wednesday, August 10, 2022 1:13 AM IST
ജാംനഗർ: ഗുജറാത്തിലെ ജാംനഗർ ടൗണിൽ മുഹറത്തോടനുബന്ധിച്ച് ഇമാം ഹുസൈന്റെ ശവകുടീരത്തിന്റെ മാതൃകയിലുള്ള പേടകവും വഹിച്ചുകൊണ്ടുള്ള ടാസിയ ഘോഷയാത്രയ്ക്കിടെ പേടകം വൈദ്യുതി കന്പിയിൽ തട്ടി രണ്ടുപേർ മരിച്ചു.