നെറ്റ് പരീക്ഷ തടസപ്പെടുത്തി: അന്വേഷണം
Saturday, March 4, 2023 12:25 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പുരിൽ നിധിൻ ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിൽ യുജിസി നെറ്റ് പരീക്ഷ തടസപ്പെട്ടു.
പരീക്ഷാസെന്ററിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും സ്കൂളിൽ ഒരുസംഘം ബഹളം സൃഷ്ടിക്കുകയും ചെയ്തതാണ് പ്രശ്നകാരണം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രത്യേകസംഘത്തെ നിയോഗിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ ഈ കേന്ദ്രത്തിൽ സമാനമായ പരീക്ഷകൾ വിലക്കുകയും ചെയ്തു.